
ന്യൂഡൽഹി: ജോലിക്ക് പോകരുതെന്ന വാക്ക് തെറ്റിച്ച് പോകാന്‍ ഇറങ്ങിയ യുവതിയുടെ തലയ്ക്കടിച്ച് ഭർതൃപിതാവ്. 26 കാരിയിയ കാജലിനെയാണ് ഭർതൃപിതാവ് ക്രൂരമായി മർദ്ദിച്ചത്.
നോർത്ത് ഡൽഹിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ജോലിക്ക് പോകാനിറങ്ങിയ യുവതിയെ പുറത്ത് കിടന്ന കല്ല് കൊണ്ട് പലവട്ടം തലയ്ക്ക് അടിക്കുകയായിരുന്നു. സമീപത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആരും പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല.
ഗുരുതരമായി പരിക്കേറ്റ യുവതിയുടെ തലയിൽ 17 സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.