മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

മദ്യ ലഹരിയിലെത്തിയ ജയചന്ദ്രൻ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രാമകൃഷ്ണൻ തടയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം
മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

കൽപ്പറ്റ: വയനാടിൽ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരനായ രാമകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലെത്തിയ ജയചന്ദ്രൻ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രാമകൃഷ്ണൻ തടയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം.

അമ്മയെയും രാമകൃഷ്ണന്‍റെ ഭാര്യയെയും ജയചന്ദ്രൻ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ സഹോദരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് രാമചന്ദ്രൻ സഹോദരനെ മുളവടി ഉപയോഗിച്ച് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com