കോഴിക്കോട് ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ

കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപത്തെ ലോഡ്ജിലാണ് യുവാവിനെ വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: കോഴിക്കോട് ലോഡ്ജിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവുന്തറ സ്വദേശി ഷംസുദീൻ (38) ആണ് വെടിയേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വയം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപത്തെ ലോഡ്ജിലാണ് യുവാവിനെ വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയത്. നേരത്തെ യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഹോട്ടലിൽ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും ബന്ധുക്കളും അവിടെയെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com