കോഴിക്കോടും കൊലപാതകം; ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

ഓട്ടോയിൽ മദ്യപിച്ച് കിടന്നുറങ്ങിയിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോടും കൊലപാതകം; ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടൊ ഡ്രൈവറെ വെട്ടിക്കൊന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശ്രീകാന്ത് നിരവധി കേസുകളിൽ പ്രതിയാണ്.

പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനൊപ്പം മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോയിൽ മദ്യപിച്ച് കിടന്നുറങ്ങിയിരുന്ന ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com