
തിരുവനന്തപുരം: പൂജപ്പുര ബാറിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് വിമുക്തഭടനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപാണ് (54) കൊല്ലപ്പെട്ടത്.
ചെവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിനു പുറത്തുവച്ചു ആക്രമിച്ചത്. മർദനത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തലയടിച്ചുവീണതാണ് പ്രദീപിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തു നിന്ന് പ്രതികൾ കടന്നുകളഞ്ഞെങ്കിലും സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാൽ ഇവർ കൃത്യത്തിൽ പങ്കാളികളാണോ എന്നകാര്യം സ്ഥീരികരിച്ചിട്ടില്ല. കേസിൽ വിപുലമായ അന്വേഷണം നടക്കുകയാണ്.