കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗ്രഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: മകൻ ഗുരുതരാവസ്ഥയിൽ

ശ്രീജു കുറ്റം സമ്മതിച്ചതായാണ് പുറത്തു വരുന്ന വിവരം
man killed wife and daughter in kollam
man killed wife and daughter in kollam

കൊല്ലം: പൂതക്കുളത്ത് ഭാര്യയേയും മകളേയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു (46) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണ് പുറത്തു വരുന്ന വിവരം.

പ്രീതയ്ക്കു കാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിലുമായിരുന്നെന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാരണങ്ങളാവാം അതിദാരുമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com