ബൈക്കിലെത്തിയവർ ദുപ്പട്ടയിൽ പിടിച്ചു വലിച്ചു; സൈക്കിളിൽ നിന്നു തെറിച്ചു വീണ പെൺകുട്ടി മരിച്ചു |Video

17-കാരി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
ബൈക്കിലെത്തിയവർ ദുപ്പട്ടയിൽ പിടിച്ചു വലിച്ചു; സൈക്കിളിൽ നിന്നു തെറിച്ചു വീണ പെൺകുട്ടി മരിച്ചു |Video

ലക്നൗ: ഉത്തർപ്രദേശിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി റോഡപകടത്തിൽ മരിച്ചു. പുറകിലൂടെ ബൈക്കിലെത്തിയവർ കുട്ടിയുടെ ദുപ്പട്ടയിൽ പിടിച്ച് വലിച്ചതിനെ തുടർന്ന് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് നിലത്തുവീണ പെൺകുട്ടിയുടെ മുകളിലൂടെ മറ്റൊരു ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. 17-കാരി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹരാപുർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നതും ബൈക്കിലെത്തിയ 2 പേർ കുട്ടിയുടെ ദുപ്പട്ടയിൽ പിടിച്ച് വലിക്കുന്നതും വ്യക്തമാണ്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കർ നഗറിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് കാലിന് വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com