തെരുവ് നായയെ ബലാത്സം​ഗം ചെയ്ത് യുവാവ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

നായകൾ‌ക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി ഇതു കാണുകയും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ന്യൂഡൽഹി: തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഡൽഹിയിലെ ഹരിഹർനഗറിലാണ് സംഭവം. പാർക്കിൽ വച്ച് യുവാവ് തെരുവു നായയെ ബാലാത്സംഗം ചെയ്യുകയായിരുന്നു. നായകൾ‌ക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി ഇതു കാണുകയും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ഇയാൾ ആരോപിക്കുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടെന്നും പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പൊലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

logo
Metro Vaartha
www.metrovaartha.com