കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്ത്; മുഖ്യപ്രതി പിടിയിൽ

മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്
man sending ganja through courier accused arrested
കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്ത്; മുഖ്യപ്രതി പിടിയിൽ
Updated on

തൃശൂര്‍: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയെയാണ് തൃശൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

തൃശൂരിലെ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവുമായി ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചു.

മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ കഞ്ചാവും ലഹരിവസ്തുക്കളും കൊറിയര്‍ വഴി അയക്കുന്ന വലിയ സംഘമാണിതെന്ന് പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com