Crime
അമ്മയുടെ അറിവോടെ ഒൻപതുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 80 വർഷം കഠിനതടവ്, അമ്മയ്ക്ക് 3 വർഷം
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
പട്ടാമ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും വിധിച്ച് കോടകി. കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടലുണ്ട്. പാട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസുള്ള പെൺകുട്ടിയെ 45 വയസുകാരനായ പ്രതി വീട്ടിൽവെച്ച് അമ്മയുടെ അറിവോടെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. തൃശൂർ ജില്ലയിലെ പെരുമ്പിലാവ് എസ്റ്റേറ്റ് പടി സ്വദേശിയാണ് പ്രതി. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകുമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.