മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

ബെംഗളൂരുവിലെ ബസവേശ്വര നഗറിലാണ് സംഭവം
man sets woman on fire after rejected marriage proposal of her daughter bengaluru

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

Representative image of a crime scene

Updated on

ബെംഗളൂരു: 19കാരിയായ മകളെ വിവാഹം ചെയ്ത് നൽകാത്തതിന്‍റെ പേരിൽ അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു. ബെംഗളൂരുവിലെ ബസവേശ്വര നഗറിലാണ് സംഭവം. ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകളെ വിവാഹം ചെയ്ത് നൽകണമെന്ന് മുത്തു നേരത്തെ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും ഗീത സമ്മതിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം രാത്രി വഴിയിൽ വച്ച് ഗീതയെ തടഞ്ഞു നിർത്തി മുത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com