

സഹോദരിയെ കളിയാക്കി; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു
തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് മരിച്ചത്. പ്രതി രോഹിത് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം.
അയൽവാസികളായ അഖിൽ രോഹിത്തിന്‍റെ സഹോദരിയോടെ മോശമായി പെരുമാറിയത് കൊലപാതകത്തിലേക്ക് നയിച്ചത്. രോഹിത്തിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.