
സുജിൻ
കൊല്ലം: ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ചിതറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിന് കുത്തേറ്റുവെങ്കിലും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കുത്തേറ്റ ഇരുവരെയും ആദ‍്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വയറിനു കുത്തേറ്റ സുജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മുൻ വൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.