കുറ്റിച്ചിറയില്‍ കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന; കടക്കാരന്‍ എക്‌സൈസ് പിടിയിലായി

കോടാലി ബീവറേജ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് പലപ്പോഴായി വാങ്ങിച്ച് കോഴിക്കടയില്‍ സ്‌റ്റോക്ക് ചെയ്തിരുന്ന മദ്യമായിരുന്നു
man who sold foreign liquor under the guise of a chicken shop arrested in kutchira
രതീഷ്

കുറ്റിച്ചിറ: കുറ്റിച്ചിറയില്‍ കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയ കടക്കാരന്‍ എക്‌സൈസിന്‍റെ പിടിയിലായി. കുറ്റിച്ചറ ജംഗ്ഷനില്‍ കോഴിക്കട നടത്തുന്ന കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. കോഴിക്കടയില്‍ നിന്ന് 25.5 ലിറ്റര്‍ (55 കുപ്പി) വിദേശ മദ്യവും പിടികൂടി. ഒന്നാം തീയതി അവധി ദിവസത്തില്‍ വില്‍പ്പനക്കായി കടയില്‍ സ്റ്റോക്ക് ചെയ്തിരിക്കുകയായിരുന്നു ആവശ്യക്കാര്‍ക്ക് കടയില്‍ നിന്ന് തന്നെ എടുത്തു നല്‍ക്കുകയായിരുന്നു.

കോടാലി ബീവറേജ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് പലപ്പോഴായി വാങ്ങിച്ച് കോഴിക്കടയില്‍ സ്‌റ്റോക്ക് ചെയ്തിരുന്ന മദ്യമായിരുന്നു. ആവശ്യക്കാര്‍ക്ക് അവിധി ദിവസത്തില്‍ കൂടിയ വില്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു.എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവും, മദ്യം വിറ്റ് കിട്ടിയ പണവും പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കും.എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെകടര്‍ എസ്.സമീര്‍,അസിസ്റ്റന്റ് ഇന്‍സ്‌പെകടര്‍മാരായ കെ.പി.സുനില്‍ കുമാര്‍,കെ.എന്‍.സുരേഷ്,പി.പി.ഷാജി, ജെയ്‌സണ്‍ ജോസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിജു വര്‍ഗ്ഗീസ്,വനിത എക്‌സൈസ് സിവില്‍ ഓഫീസര്‍ പിങ്കി മോഹന്‍ദാസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.