പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയായ യുവതി വെട്ടേറ്റ നിലയിൽ; ഭർത്താവ് ഒളിവിൽ

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം
പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയായ യുവതി  വെട്ടേറ്റ നിലയിൽ; ഭർത്താവ് ഒളിവിൽ

കോട്ടയം: മണർകാട് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിനു പിന്നിൽ ഭർത്താവെന്ന് സംശയം. മരിച്ചു. കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. കറുകച്ചാലിൽ സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കതാരി കൂടിയാണ് ജൂബി. ഇതിനെ തുടർന്ന് യുവതി മാലത്തെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവാണ് കൊലപാതകത്തിനു പിന്നിലെന്ന് ജൂബിയുടെ പിതാവ് പൊലീസിന് മെഴി നൽകി.

വീട്ടുമുറ്റത്ത് രക്തം വാർന്നു കിടന്ന ജൂബിയെ മെഡിക്കൽ കോളെജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ കളിക്കാനായി പുറത്തുപോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മ കണ്ടത്. ഉടൻതന്നെ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കാളിയെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. നാലു പേർക്കൊപ്പം പോകാനും ബലമായി പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പത്തനാട് സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്.

തുടർന്ന്, കറുകച്ചാൽ പൊലീസ് പല ടീമുകളായി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നു. സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ ഉൾപ്പെടെ, ദമ്പതിമാരടക്കം 5000 അംഗങ്ങൾ വരെ ഗ്രൂപ്പിൽ പങ്കാളികളായിരുന്നു. പങ്കാളികളെ പരസ്പരം കൈമാറുന്നതിന് പലരും പണം വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com