ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ്.
Mangaluru: 2 arrested for illegal possession of pistols
ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ചതിന് കര്‍ണാടകയില്‍ 2 മലയാളികള്‍ അറസ്റ്റില്‍. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍ (26) മഞ്ചേശ്വരം മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോഴായിരുന്നു ഇവർ പിടിയിലാവുന്നത്.

തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും ഉള്ളാല്‍ സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും കേസുണ്ട്. അബ്ദുള്‍ നിസാറിനെതിരെ ബംഗളൂരുവില്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ 8 ക്രിമിനല്‍ കേസുകളുമുണ്ടെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com