സഹോദരി വീഡിയോ കോൾ ചെയ്തത് ഇഷ്ടപ്പെട്ടില്ല; അടിച്ചുകൊന്നുവെന്ന് ഷംഷാദിന്‍റെ മൊഴി

ഷെഹീനയുടെ പല്ലിന്‍റെ ചികിത്സക്കായാണ് ഇവർ മണ്ണാന്തലയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്
mannanthala murder brother confesses killing sister over video call row

ഷെഹീന | ഷംഷാദ്

Updated on

തിരുവനന്തപുരം: വീഡിയോ കോൾ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സഹോദരിയെ അടിച്ചുകൊന്നതെന്ന് ഷംഷാദിന്‍റെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് മണ്ണാന്തലയിലെ ഹോം സ്റ്റേയിൽ വച്ച് പോത്തൻകോട് സ്വദേശിയായ ഷെഹീന കൊല്ലപ്പെട്ടത്.

ഷെഹീനയുടെ പല്ലിന്‍റെ ചികിത്സക്കായാണ് ഇവർ മണ്ണാന്തലയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്. തുടർന്ന് ഉച്ചയോടെ ഷംഷാദ് ഷഹീനയെ കൊലുപ്പെടുത്തുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പിതാവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബോധരഹിതയായ നിലയിൽ മകളെ കാണുന്നത്. യുവതിയുടെ ദേഹത്താസകലം ക്രൂരമായ മർദനത്തിന്‍റെ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നത്.

തുടർന്ന് ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റാൻ ഷംഷാദ് അനുവദിച്ചില്ലെന്നും മദ്യ ലഹരിയിലായ ഷംഷാദിനെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. തുടർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിനൊപ്പം സുഹൃത്ത് വിശാലും ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാൽ ഷെഹീനയെ കൊലപ്പെടുത്തിയ ശേഷമാണ് തന്നെ ഷംഷാദ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് വിശാലിന്‍റെ മൊഴി. പൊലീസ് ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com