മാന്നാർ കൊലപാതകം; കസ്റ്റഡിയിലെടുത്ത 3 പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

കേസിൽ 4 പ്രതികളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ‌. കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി
mannar murder case 3 accused arrested
മരിച്ച കല | ഭർത്താവ് അനിൽ
Updated on

ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിൽ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ 4 പ്രതികളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ‌. കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. അറസ്റ്റിലായ അനിലിന്‍റെ ബന്ധുക്കളും സുഹൃത്തുകളുമാണ് മറ്റ് മൂന്നു പ്രതികൾ. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.

യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്‍റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കം പ്രതികളെ കുടുക്കുന്നതിൽ നിർണായകമായി. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നൽകിയ വിവരങ്ങളായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com