
അഷ്റഫ്
പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ മാലപ്പടക്കം പൊട്ടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സിപിഎം അനുഭാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുല്ലശേരി സ്വദേശിയായ അഷ്റഫിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിപിഎമ്മിൽ സംഘർഷം സൃഷ്ടിക്കാനാണ് ഇയാൾ പടക്കമെറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം കെടിഡിസി ചെയർമാൻ പി.കെ. ശശിയുടെ ഡ്രൈവറായിരുന്നു ഇയാളെന്നും ആക്രമണം നടന്ന സമയം മദ‍്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച ഇയാളെ വിശദമായി ചോദ‍്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.