അടിപിടിക്കിടെ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

ഗുരുതരമായി പരുക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
mans genitals bitten off accused who escaped from custody arrested
സുബിൻ അലക്‌സാണ്ടർ
Updated on

പത്തനംതിട്ട: യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെ പൊലീസ് പിടികൂടി. കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

ചൊവ്വാഴ്ച രാത്രി ബാർ പരിസരത്തുവെച്ചുള്ള അടിപിടിയിൽ അയൽവാസിയായ സവീഷ് സോമന്‍റെ (35) ജനനേന്ദ്രിയമാണ് സുബിൻ കടിച്ചുമുറിച്ചത്. ഗുരുതര പരുക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്‍റെ അടിയേറ്റ് സുബിന്‍റെ ചെവിക്കും മുറിവേറ്റു.

അടിപിടിയറിഞ്ഞ് എത്തിയ പൊലീസ് സുബിനെ ഉടൻ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്‍റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാഞ്ഞതിനാൽ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്‌റ്റേഷനിൽ നിന്നും മുങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com