നിരവധി യുഎപിഎ കേസുകളിലെ പ്രതി; മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയിൽ

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയിൽ
മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയിൽ
Updated on

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമന്‍ ഭീകരവിരുദ്ധ സേന പിടിയിൽ. ശനിയാഴ്ച് രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ് ഇയാൾ. മുന്‍പ് എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധസേന പിടിക്കൂടിയ മാവോയിസ്റ്റായ മനോജ്, സോമന്‍റെ സംഘത്തിലെ അംഗമായിരുന്നു. മനോജ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സോമന്‍ പിടിയിലാവുന്നത്. 2012 മുതല്‍ നാടുകാണി, കബനി ദളങ്ങളിലെ കമാന്‍ഡന്‍റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com