മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് വാഹനാപകടത്തിൽ മരിച്ചു

വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Mappila song artist Faijas dies in a car accident

ഫൈജാസ്

Updated on

തലശേരി: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. മൈസൂരു സംസ്ഥാന പാതയിൽ പുന്നാടാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തെക്ക് വരുകയായിരുന്ന കാറും ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഫൈജാസിന്‍റെ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മറ്റുളളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com