ജാതി മാറി വിവാഹം കഴിച്ചു; മകളുടെ മുന്നിലിട്ട് മരുമകനെ വെടിവച്ച് കൊന്നു

നാല് മാസം മുൻപാണ് സഹപാഠിയായ തനുപ്രിയയെ രാഹുൽ രജിസ്റ്റർ വിവാഹം ചെയ്തത്.
Married after changing caste; shot and killed son-in-law in front of daughter

ജാതി മാറി വിവാഹം കഴിച്ചു; മകളുടെ മുന്നിലിട്ട് മരുമകനെ വെടിവച്ച് കൊന്നു

representative image

Updated on

ദർഭംഗ: ബിഹാറിലെ ദർഭംഗയിൽ ജാതി മാറി വിവാഹം കഴിച്ചതിന് അച്ഛൻ മകളുടെ മുന്നിലിട്ട് മരുമകനെ വെടിവച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളെജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായ രാഹുലാണ് കൊല്ലപ്പെട്ടത്. നാല് മാസം മുൻപാണ് സഹപാഠിയായ തനുപ്രിയയെ രാഹുൽ രജിസ്റ്റർ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞെങ്കിലും ഒരേ ഹോസ്റ്റലിലെ വ്യത്യസ്ത മുറികളിലാണ് രാഹുലും തനുവും താമസിച്ചിരുന്നത്. രാഹുലിനെ കാണാൻ ഹോസ്റ്റലെത്തിയ തനുവിന്‍റെ അച്ഛൻ പ്രേംശങ്കര്‍, രാഹുലിന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു എന്ന് തനു മൊഴി നൽകി.

വെടിയേറ്റ രാഹുൽ തന്‍റെ മടിയിലേക്കാണ് വീണതെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും കൃത്യത്തെക്കുറിച്ച് അറിവുണ്ടെന്നും തനു പൊലീസില്‍ മൊഴി നല്‍കി.

അച്ഛനും സഹോദരന്‍മാരും രാഹുലിനെ അപായപ്പെടുത്തിയേക്കുമെന്ന് ഭയന്നതിനാല്‍ കോടതിയില്‍ നിന്നു സംരക്ഷണം തേടിയിരുന്നെന്നും തനു പറയുന്നു. വെടിയൊച്ച കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാഹുലിനെയും അലമുറയിട്ട് കരയുന്ന തനുവിനെയുമാണ് കണ്ടത്.

തനുവിന്‍റെ അച്ഛനാണ് വെടിയുതിര്‍ത്തതെന്ന് തിരച്ചറിഞ്ഞതും വിദ്യാര്‍ഥികള്‍ പ്രേംശങ്കറിനെ തല്ലിച്ചതച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com