ഡൽഹിയിൽ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി അന്താരാഷ്ട്ര മാഫിയ പിടിയിൽ‌

ഡൽഹിയിൽ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി അന്താരാഷ്ട്ര മാഫിയ പിടിയിൽ‌

രാജ്യത്തുടനീളം ഇവർ നിരോധിത മയക്കുമരുന്ന് വിതരണം നടത്തുന്ന വലിയ ശ്രംഖലയാണ്.

ന്യൂഡൽഹി: നോയിഡയിൽ 60 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ പിടിയിൽ‌. 14.5 കിലോ മെത്താക്വലോണുമായി 3 ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലിന്‍റെ പരിശോധനയ്ക്കിടെയാണ് മാഫിയ പിടിയിലാവുന്നത്.

ഗ്രേറ്റർ നോയിഡയിലെ താമസക്കാരാണ് ഇവർ. ഇവിടെ തന്നെയുള്ള ഒരു വീട്ടിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായതെന്ന് പൊലീസ് പറയുന്നു. രാജ്യത്തുടനീളം ഇവർ നിരോധിത മയക്കുമരുന്ന് വിതരണം നടത്തുന്ന വലിയ ശ്രംഖലയാണെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് എച്ച്.ജി.എസ് ധലിവാൾ അറിയിച്ചു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com