

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട; എംഡിഎംഎ വിൽപ്പനക്കായി എത്തിയ യുവതികളും വാങ്ങാനെത്തിയ യുവാക്കളും പിടിയിൽ
file image
ചാലക്കുടി: മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പനക്കായി കൊണ്ടു വന്ന രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ. കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ (33) , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി (31) എന്നിവർ എംഡിഎംഎ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു.
മയക്ക് മരുന്ന് വാങ്ങുവാനായി എത്തിയിരുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), കടവിൽ അജ്മൽ (25) എന്നിവരെയും പിടികൂടി.
ശാലിനി
വിദ്യ
അജ്മൽ
അജ്മൽ
ഷിനാജ്
കെഎസ്ആർടിസി ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് തൃശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉച്ചക്ക് ശേഷം നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി വന്ന രണ്ട് യുവതികൾ പിടിയിലാവുന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികൾക്ക് കൈമാറുന്നതിനിടെയാണ് അഞ്ച് പ്രതികളെ പിടികൂടിയത്. ഷിനാജ് ബെംഗ്ലൂരിൽ മയക്ക് മരുന്നുമായി കടത്തിയതിനുള്ള കേസിലും, മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.