കൊച്ചിയിലും കോഴിക്കോടും വൻ മയക്കുമരുന്നു വേട്ട; യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ

കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായിട്ടുണ്ട്
drugs- Representative Images
drugs- Representative Images

കൊച്ചി: കൊച്ചിയിലും കോഴിക്കോടും വൻ മയക്കു മരുന്നു വേട്ട. കോഴിക്കോട്ട് ഫറോക്കിൽ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിലായി. ഷാറൂഖ് ഖാന്‍ (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്.

കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് 57 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.

Trending

No stories found.

Latest News

No stories found.