വൻ ലഹരിവേട്ട; ഹാഷിഷ് ഓയിലും എം‍‍‍ഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി

ആന്ധ്ര പ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്.
Massive drug bust; Two arrested with hashish oil and MDMA

വൻ ലഹരിവേട്ട; ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി

file image

Updated on

കോഴിക്കോട്: കോഴിക്കോട് ഒരു കിലോ ഹാഷിഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എൻ.പി. ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് കോഴിക്കോട് മാവൂർ റോഡ് പരിസരത്ത് വച്ച് നടക്കാവ് പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇവർ ആന്ധ്ര പ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോ റിക്ഷയിൽ എത്തിയതായിരുന്നു പ്രതികൾ.

ഇരുവരും മറ്റ് കേസുകളിൽ പ്രതികളാണെന്നും ഷാജഹാൻ 120 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ നേരത്തെ ആന്ധ്ര പ്രദേശിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com