തൃപ്പൂണിത്തുറയിൽ വൻ ലഹരിവേട്ട; നഴ്സിങ് വിദ്യാർഥിനി ഉൾപ്പെടെ 2 പേർ പിടിയിൽ

പൊലീസ് പരിശോധനയ്ക്കിടെ കാറിൽ നിന്നും എംഎഡിഎംഎ കണ്ടെത്തുകയായിരുന്നു
massive drug hunt in tripunithura
തൃപ്പൂണിത്തുറയിൽ വൻ ലഹരിവേട്ട
Updated on

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ വൻ ലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന 480 ഗ്രാം എഡിഎംഎ പൊലീസ് പിടികൂടി. നഴ്സിങ് വിദ്യാർഥി ഉൾപ്പെടെ 2 പേരാണ് അറസ്റ്റിലായത്. കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും എംഎഡിഎംഎ കണ്ടെത്തുകയായിരുന്നു. കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com