പാലക്കാട് മെഡിക്കൽ കോളെജിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

mbbs Student committed suicide in Palakkad Medical College
പാലക്കാട് മെഡിക്കൽ കോളെജിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളെജിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.