

തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് ആണ് മരിച്ചത്.
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് വീണത്. വിദ്യാര്‍ഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരാണ് കണ്ടത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനി ജീവനൊടുക്കിയതാണെന്നാണ് സംശയം. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.