വാടക വീട്ടിൽ പൊലീസ് പരിശോധന; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും, പ്രതികൾ അറസ്റ്റിൽ

നെടുപുഴ സ്വദേശികളാണ് പിടിയിലായത്
mdma and cannabis seized from rented home thrissur 3 arrested

പ്രതികൾ

Updated on

ത‍ൃശൂർ: നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ അലനും അരുണും സഹോദരങ്ങളാണ്. അലന്‍റെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

പൊലീസ് ഉദ‍്യോഗസ്ഥരെ കണ്ടതും പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ ലഹരി വസ്തുക്കൾ കൊണ്ടവന്നതെന്നും വാടക വീട്ടിലായിരുന്നു ലഹരികച്ചവടമെന്നും പൊലീസ് പറയുന്നു. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്താണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com