തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 133 കിലോ കഞ്ചാവും 50 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിൽ

രണ്ടു ദിവസം മുമ്പ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 133 കിലോ കഞ്ചാവും 50 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ വൻ ലഹരിമരുന്ന് വേട്ട. 133 കിലോ കഞ്ചാവും 50 ഗ്രാം എംഡിഎംഎയുമായി 4 പേരെ പിടികൂടി. കഠിനംകുളം സ്വദേശി ജോഷോ, വലിയവേദി സ്വദേശികളായ കാർലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്.

രണ്ടു ദിവസം മുമ്പ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാടക വീട്ടിൽ നിന്നും പ്രതികളുപയോഗിച്ചിരുന്ന കാറിന്‍റെ ഡിക്കിയിൽ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കാറിൽ നിന്നും 62 പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒരണ്ണത്തിൽ ഏകദേശം രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com