എംഡിഎംഎ കേസിൽ പിടിയിലായി, ക്ഷേത്ര കവര്‍ച്ചയുടെ ചുരുളഴിഞ്ഞു

ണ്ടശ്ശാംകടവ് ബോട്ട്ജെട്ടിക്ക് സമീപത്തെ പാര്‍ക്കില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്
MDMA case accused held in temple theft case
എംഡിഎംഎ കേസിൽ പിടിയിലായി, ക്ഷേത്ര കവര്‍ച്ചയുടെ ചുരുളഴിഞ്ഞു
Updated on

അന്തിക്കാട്: എംഡിഎംഎയും കഞ്ചാവും വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുപോയിരുന്ന രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ക്ഷേത്രക്കവർച്ചയുടെ ചുരുളഴിഞ്ഞു.

കണ്ടശ്ശാംകടവ് കാരമുക്കില്‍ വാടകക്ക് താമസിക്കുന്ന വെളുത്തൂര്‍ സ്വദേശി ചെട്ടിക്കാട്ടില്‍ വിഷ്ണുസാജന്‍ (20) കണ്ടശ്ശാംകടവ് പടിയം വാടയില്‍ വീട്ടില്‍ വി.എസ്. വിഷ്ണു എന്നിവരെയാണ് എസ്.ഐ. അരിസ്റ്റോട്ടിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടശ്ശാംകടവ് ബോട്ട്ജെട്ടിക്ക് സമീപത്തെ പാര്‍ക്കില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പാന്‍റ്സിന്‍റെ ഇടയിലും ഷര്‍ട്ടിന്‍റെ പോക്കറ്റിലും ദേഹത്തും ഒളിപ്പിച്ച നിലയില്‍ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവും പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു.

പിടികൂടിയ വാഹനത്തിന്‍റെ നമ്പര്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇവര്‍ കഴിഞ്ഞ ദിവസം പട്ടാപകല്‍ തൊയക്കാവില്‍ നടത്തിയ ക്ഷേത്ര കവര്‍ച്ചയുടെ ചുരുളഴിഞ്ഞു. കാളിയേക്കലിലെ വേലിയത്ത് രുദ്രമാല ഭദ്രകാളി ക്ഷേത്രത്തില്‍ ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ മാലയും താലികളുമാണ് കവര്‍ന്നത്.

വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കില്‍ എത്തിയ ഇരുവരും ക്ഷേത്രനട അടക്കാന്‍ ഒരുങ്ങിയ പൂജാരി വിബിനോട് നട അടക്കരുതെന്നും തങ്ങളുടെ മാതാപിതാക്കള്‍ ദര്‍ശനത്തിന് ഉടന്‍ വരുമെന്നും അറിയിച്ചു. ഇതോടെ പൂജാരി അടുത്ത വീട്ടിലേക്ക് മൊബൈല്‍ എടുക്കാന്‍ പോയ തക്കം നോക്കി ഇരുവരും ക്ഷേത്രത്തിന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തി സ്ഥലം വിട്ടത്.പരാതിപ്രകാരം പാവര്‍ട്ടി പൊലിസ് സമീപത്തെ കടയിലെയും മറ്റൊരിടത്തേയും സിസിടിവി കാമറകള്‍ നടത്തിവരുന്ന അന്വേഷണത്തിനിടയിലാണ് പ്രതികളെ അന്തിക്കാട് പൊലീസ് എംഡിഎംഎ യും കഞ്ചാവുമായി പിടികൂടിയത്.

ക്ഷേത്ര കവര്‍ച്ചകളിലും ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാല്‍ അന്തിക്കാട് പൊലീസ് മറ്റ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട സിസിടിവി കാമറകളിലെ വാഹനത്തിന്‍റെ നമ്പര്‍ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് തൊയക്കാവ് ക്ഷേത്രത്തിലെ കവര്‍ച്ചയിലും ഇരുവരും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്. പിടികൂടിയവരില്‍ ഒരാള്‍ കാലില്‍ ബാന്‍റേജ് ധരിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ എളുപ്പമാക്കിയത്'.

ക്ഷേത്രത്തില്‍ എത്തിയവരില്‍ ഒരാള്‍ ബാന്‍റേജ് ധരിച്ചിരുന്നു. നേരത്തെ അപകടത്തില്‍ പരിക്ക് പറ്റിയതാണ്. മോഷണം നടന്ന ക്ഷേത്രത്തിലെ പൂജാരിയെ അന്തിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ക്ഷേത്രത്തില്‍ എത്തിയത് ഇവര്‍ തന്നെയാണെന്ന് പൂജാരി തിരിച്ചറിഞ്ഞു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. വിവരം അറിയിച്ചതോടെ പാവര്‍ട്ടി പൊലീസും അന്തിക്കാട് എത്തിയിരുന്നു. തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ്ചെയ്തു. അപേക്ഷ നല്‍കി കോടതിയില്‍ നിന്ന് പാവര്‍ട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ തെളിവെടുപ്പിന് കൊണ്ടുവരും. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ എസ്.ഐ. ജോസി, എഎസ്ഐ ചഞ്ചല്‍, സിപിഒമാരായ സനില്‍കുമാര്‍ കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com