
കൊണ്ടോട്ടി: ഒമാനിൽ നിന്നും നാട്ടിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ചയാളെ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. ഒരു കിലോയോളം എംഡിഎംഎയാണ് യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. കൊരട്ടി സ്വദേശിയായ എ. ലിജീഷാണ് പിടിയിലായത്.
കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വച്ചായിരുന്നു ഇയാൾ പിടിയിലായത്. കാർഡ് ബോർഡ് പെട്ടികളിലായി മറ്റു വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. എംഡിഎംഎ എത്തിച്ചത് ആർക്കു വേണ്ടിയാണെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.