
തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയത് മാനസിക സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട്. വിദ്യാർത്ഥിയുടെതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ കോളെജിലെ ഒരു അധ്യാപകനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ മെഡിക്കൽ കോളെജിൽ രണ്ടാഴ്ച എം ഡി വിദ്യാർഥിനിയായി യുവതിയെ ഒക്ടോബർ ആറാം തീയതിയാണ് ഹോസ്റ്റൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ യുവതിയുടെ ആത്മഹത്യ കുറുപ്പ് പ്രചരിച്ചിരുന്നു.
ഈ കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർക്കെതിരെയാണ് യുവതി ആത്മഹത്യക്കുറിപ്പിൽ ലൈംഗിക ആരോപണവും മാനസിക പീഡനവും ഉന്നയിച്ചിരിക്കുന്നത്. ഒരു വനിതാ ഡോക്ടർ ഉൾപ്പെടെ രണ്ട് സീനിയേഴ്സിനെതിരെയും മാനസിക പീഡനാരോപണമുണ്ട്.