"കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല"; 2 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചതായി ബാലനടി മീനാക്ഷി

പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്.
"കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല"; 2 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചതായി ബാലനടി മീനാക്ഷി

കോട്ടയം: തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി ബാലനടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ ഈ തട്ടിപ്പ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. തന്‍റെ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചത്.

എന്തുകൊണ്ടാണ് തന്‍റെ പുതിയ യൂട്യൂബ് ചാനലെന്നും പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. അത് ആക്രികടയില്‍ കൊടുത്ത് പണമാക്കിയോ എന്ന് അറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.

യൂട്യൂബ് വരുമാനത്തില്‍ വലിയൊരു പങ്ക് ആ സംഘം തന്നെ എടുത്തു. ആദ്യകാലത്ത് ഇത് സാരമില്ലെന്ന് കരുതി. പിന്നീടും തട്ടിപ്പ് തുടര്‍ന്നപ്പോഴാണ് കടുത്ത നടപടി എടുത്തത്. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. അടുത്ത് അറിയുന്നവരെ മാത്രമേ യൂട്യൂബ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കാവൂ എന്നും മീനാക്ഷി പറയുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com