ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്കം ഭക്ഷിച്ചു, തലയോട്ടി ആഷ്‌ട്രേയായി ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിൽ

പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം
ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്കം ഭക്ഷിച്ചു, തലയോട്ടി ആഷ്‌ട്രേയായി ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിൽ
Updated on

മെക്സികോ: മദ്യ ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്കം കഴിച്ച യുവാവ് അറസ്റ്റിൽ. അൽവാരോ (32) എന്നയാളാണ് അറസ്റ്റിലായത്. മെക്സികോയിലെ പ്യൂബ്ലയിലാണ് സംഭവം.

ജൂൺ 29 നാണ് കൊലപാതകം നടക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം. ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. ചില ഭാഗങ്ങൾ ബാഗിലാക്കി തൊട്ടടുത്ത തോട്ടിൽ ഒഴുക്കിയ നിലയിലും മറ്റു ബാഗുകൾ വീട്ടിൽ നിന്നുമാണ് കണ്ടെടുത്തത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റ സമ്മതം നടത്തിയതായും പ്രതി ദുർമന്ത്രവാദത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മസ്തിഷ്കം ഭക്ഷിക്കുകയും തലയോട്ടി ആഷ്‌ട്രേയായി ഉപയോഗിക്കുകയായിരുന്നെന്ന് പ്രതി കുറ്റ സമ്മതത്തിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഒരു വർഷം മുമ്പാണ് അൽവാരോ മരിയയെ വിവാഹം ചെയ്തത്. ബിൽഡറായി ജോലി ചെയ്യുന്ന അൽവാരോ സ്ഥിരമായി മദ്യപിച്ചെത്തി മരിയെ മർദിക്കാറുണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു. മരിയക്ക്12 മുതൽ 23 വയസുവരെ പ്രായമുള്ള പെൺകുട്ടികളുണ്ട്. ഇവരെയും ശാരീരികമയി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com