വിജനമായ വഴിയിൽ സ്കൂൾ കുട്ടികളെത്തിയാൾ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

സംഭവം പതിവായതോടെ കുട്ടികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു
വിജനമായ വഴിയിൽ സ്കൂൾ കുട്ടികളെത്തിയാൾ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ
Updated on

ചാരംമൂട്: ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയ്സ്കൻ അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളും വിളകിഴക്കേതിൽ സ്വദേശി നവാസി (54) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു മാസക്കാലത്തോളം കുട്ടികൾ വരുന്ന വിജനമായ വഴിയിൽ കാത്തുനിന്ന് നഗ്നതാ പ്രദർശനം നടത്തുകയാണ് ഇയാളുടെ പ്രവൃത്തിയെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചെത്തുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശ്രദ്ധ ക്ഷണിച്ചാണ് നഗ്നതാ പ്രദർശനം നടത്തിയിരുന്നത്. സംഭവം പതിവായതോടെ കുട്ടികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com