തൃശൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ

ഇവരെ കാണാനില്ലെന്ന് പൊലീസിനു നേരത്തെ പാരാതി ലഭിച്ചിരുന്നു
middle-aged woman burnt Body found in neighbor's field Thrissur
ലത (56)
Updated on

തൃശൂർ: മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പാരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അയൽവാസിയുടെ പറമ്പിൽ ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭർത്താവിനെ ആറു മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായി. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com