കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് എടുക്കുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു
migrant worker arrested for assaulting housewife in Kottayam
വിജയ് (25)

കോട്ടയം: അന്യസംസ്ഥാന സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഇയാൾ താമസിക്കുന്ന മുറിക്ക് സമീപം താമസിച്ചിരുന്ന വീട്ടമ്മയുടെ ഭര്‍ത്താവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ഇത് കണ്ട് തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെ വിജയ്‌ മര്‍ദിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് എടുക്കുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.