

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ
representative image
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ മണ്ണന്തലയിലെ ഒരു വീട്ടിൽ വച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പരാതിക്കാരിയായ പെൺകുട്ടിയുടെ സുഹൃത്താണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്ന് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയായ രണ്ട് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.