ആശുപത്രിയിൽ 9 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; 74 കാരൻ കസ്റ്റഡിയിൽ

കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്
minor girl molested in karakkonam medical college hospital
minor girl molested in karakkonam medical college hospital

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഒമ്പതുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെ 74 കാരൻ കസ്റ്റഡിയിൽ. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയോടാണ് തൊട്ടടുത്ത വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലാമൂട്ടുകട സ്വദേശി വർഗീസ് (74) മോശമായി പെരുമാറിയത്.

മുത്തശിക്കൊപ്പമാണ് ഒമ്പതുവയസുകാരിയും ആശുപത്രിയിലെത്തിയിരുന്നത്. കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ കുട്ടിയും മുത്തശിക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു. ഇതിനിടെയാണ് അതിക്രമമുണ്ടായത്.

മുത്തശി മരുന്ന് വാങ്ങാനായി പോയ സമയത്താണ് തൊട്ടടുത്ത വാർഡിൽ ചികിത്സയിലുള്ള ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വെള്ളറട പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com