
ആലുവ: ആലുവയിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടി മരിച്ചു. ഇതരമതസ്ഥനുമായുള്ള പ്രണയത്തെ തുടർന്നാണ് പതിനാലുകാരിയോട് പിതാവിന്‍റെ ഈ ക്രൂരത. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകുകയായിരുന്നു. പുല്ലുകള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് നൽകിയത്. ഒരാഴ്ചയായി കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ അച്ഛൻ അബീസ് ആലുവ വെസ്റ്റ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.