പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് 150 വർഷം കഠിനതടവും പിഴയും

പിഴ തുകയിൽ നിന്ന് രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്
Representative Image
Representative Image
Updated on

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.

പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് 49-കാരനായ പ്രതിക്ക് കഠിന തടവിന് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിനൊപ്പം കഴിയുകയായിരുന്ന ഇവരുടെ വീട്ടിൽ അതിക്രമിച്ചു ക‍യറിയാണ് പ്രതി പീഡിപ്പിച്ചത്. രണ്ടു തവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും പ്രതിയായ അച്ഛനെ പിടികൂടുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com