യുപിയിൽ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഏഴും നാലും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
യുപിയിൽ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്നോ: ഉത്തർപ്രദേശിൽ ഏഴും നാലും വയസുള്ള സഹോദരികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബഹദൂർപൂർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സുരഭി (7), റോഷ്നി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ ആരെന്ന് വ്യക്തമല്ല.

ഞായറാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലായാണ് കണ്ടെത്തിയത്. സംഭവം നടന്ന സമയത്ത് കുട്ടികളുടെ മാതാപിതാക്കളും അവരുടെ മൂത്ത കുട്ടികളും വീട്ടിലില്ലായിരുന്നു.

ഇവരുമായി വളരെ അടുപ്പമുള്ള ഒരാളായിരിക്കണെ കൃത്യം നടത്തിയതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബൽറായി പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com