
തിരുവനന്തപുരം: ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് പിടിയിലായത്.
പാകം ചെയ്‌ത്‌വച്ച ഭക്ഷണത്തിൽ സുലൈമാൻ എലിവിഷം കലർത്തുകയായിരുന്നു. സുലൈമാൻ്റെ ഭാര്യ റസിയയും മകൾ നിഷയും ഭക്ഷണം കഴിച്ചതോടെ ഇരുവരും അവശനിലയിലാവുകയായിരുന്നു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.