കിള്ളിമംഗലം ആൾക്കൂട്ടമർദ്ദനം: 4 പേർ അറസ്റ്റിൽ

മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു
കിള്ളിമംഗലം ആൾക്കൂട്ടമർദ്ദനം: 4 പേർ അറസ്റ്റിൽ
Updated on

തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ടമർദ്ദനത്തിൽ നാലുപേർ അറസ്റ്റിൽ. വ്യാപാരി അബ്ബാസ്(48), സഹോദരൻ ഇബ്രാഹിം (41), ബന്ധുവായ അൽത്താഫ് (21), അയൽവാസി കബീർ (35) എന്നിവരാണ് അറസ്റ്റിലായത്.

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് സന്തോഷ് എന്ന 32 കാരനെ പത്തംഗസംഘം ക്രൂരമായി മർദ്ദിച്ചവശനാക്കിയ കേസിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com