

പ്രതീകാത്മക ചിത്രം
കോൽക്കത്ത: 2002ലെ അമെരിക്കൻ സെന്‍റർ ആക്രമണത്തിന്‍റെ സൂത്രധാരന്‍റെ തടവറയിൽനിന്ന് മൊബൈൽ ഫോണുകളും വൈ ഫൈ സാമഗ്രികളും പണവും പിടികൂടി. അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ നിന്നാണ് ജയിൽ അധികൃതർ ഇവ പിടിച്ചെടുത്തത്. കോൽക്കത്ത ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് അൻസാരി.
ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്ന് മൊബൈലുകൾ, രണ്ട് വൈ ഫൈ റൂട്ടറുകൾ, പെൻ ഡ്രൈവ്, ഇയർ ഫോൺ, 31000 രൂപ എന്നിവയാണ് പിടികൂടിയത്. 500 രൂപയുടെ നോട്ടുകളായിരുന്നു പണം. വസ്ത്രങ്ങൾക്കും കിടക്കയ്ക്കും അടിയിലായിരുന്നു മൊബൈലുകൾ ഒളിപ്പിച്ചുവച്ചത്.
സംഭവത്തിൽ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.