ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി യുവതി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തി
mom kills daughters molester hangs body
mom kills daughters molester hangs body

റായ്പൂർ: ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും. ഛത്തീസ്ഗഡിലെ പ്രതാപ് പൂരിയിലാണ് സംഭവം. സഞ്ജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. മാതാവും സഹോദരങ്ങളും സൂരജ്‌പൂർ പൊലീസിന്‍റെ പിടിയിലാണ്. മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടെന്നും ഒരു രാത്രി പെൺകുട്ടികളിലൊരാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com