കെ.പി പ്രവീൺ (41)
കെ.പി പ്രവീൺ (41)

ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതിയോടും യുവാവിനോടും അപമര്യാദയായി പെരുമാറിയ 41കാരൻ അറസ്റ്റിൽ

ഇവർ ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തി ഇവരെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയായിരുന്നു.
Published on

കോട്ടയം: കുമരകത്ത് ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതിയോടും യുവാവിനോടും അപമര്യാദയായി പെരുമാറിയ കേസിൽ 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ കെ.പി പ്രവീൺ എന്നയാളെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം കോട്ടയം ഭാഗത്ത് നിന്നും കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തി ഇവരെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, യുവതിയെ അടിക്കുകയുമായിരുന്നു. യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ ഇവരെ ചീത്ത വിളിച്ചത്. ഇതിനുശേഷം ഇയാൾ ഇവർ യാത്ര ചെയ്തിരുന്ന ബൈക്കിന്റെ താക്കോൽ ഊരി ദൂരെ എറിയുകയും ചെയ്തു.

പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ സുരേഷ്, വിനോദ്, മനോജ്, എ.എസ്.ഐ സുനിൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

logo
Metro Vaartha
www.metrovaartha.com